Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Rafael Celebrates

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലിന്‍റെ സപ്തതി ആഘോഷിച്ചു

കൊ​​​ച്ചി : സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ എ​​​ഴു​​​പ​​​താം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ (സ​​​പ്ത​​​തി) സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്നു.

മു​​​ൻ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ക​​​ൽ​​​ദാ​​​യ സി​​​റി​​​യ​​​ൻ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ഔ​​​ഗി​​​ൻ കു​​​ര്യാ​​​ക്കോ​​​സ്, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, ദീ​​​പി​​​ക ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ഫാ. ​​​ഡോ. ജോ​​​ർ​​​ജ് കു​​​ടി​​​ലി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, തി​​​രു​​​ഹൃ​​​ദ​​​യ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഉ​​​ഷ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​പ്ത​​​തി ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു പ്ര​​​സം​​​ഗി​​​ച്ചു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പെ​​​ർ​​​മ​​​ന​​​ന്‍റ് സി​​​ന​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ, സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ, ഇ​​​ത​​​ര സ​​​ഭാ​​​ത​​​ല​​​വ​​​ന്മാ​​​ർ, ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ റോ​​​ജി എം. ​​​ജോ​​​ൺ, ടി.​​​ജെ. വി​​​നോ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.

ത​​​നി​​​ക്കു ല​​​ഭി​​​ച്ച സ്നേ​​​ഹാ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കും ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ​​​ക്കും സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കും മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ന​​​ന്ദി അ​​​റി​​​യി​​​ച്ചു.
ക്യാ​​​ൻ​​​ഡി​​​ൽ​​​സ് ബാ​​​ൻ​​​ഡി​​​ന്‍റെ പ്രാ​​​ർ​​​ഥ​​​നാ​​​ഗീ​​​ത​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച ച​​​ട​​​ങ്ങി​​​ൽ സ​​​ഭാ ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ഡോ. ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് തോ​​​ലാ​​​നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ർ ത​​​ട്ടി​​​ലി​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ​​​യും ശു​​​ശ്രൂ​​​ഷ​​​ക​​​ളെ​​​യും ആ​​​സ്പ​​​ദ​​​മാ​​​ക്കി ത​​​യാ​​​റാ​​​ക്കി​​​യ ‘വാ​​​ക്കു​​​ക​​​ൾ​​​കൊ​​​ണ്ട് ഹൃ​​​ദ​​​യ​​​ത്തെ തൊ​​​ടു​​​ന്നൊ​​​രാ​​​ൾ’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ച​​​ട​​​ങ്ങി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.

ഈ​​​മാ​​​സം 24ന് ​​​നാ​​​മ​​​ഹേ​​​തു​​​ക തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്ക് ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

Latest News

Corehub Up